'വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജയിലിൽ'; മുഖ്യമന്ത്രിക്കെതിരെ കുറിപ്പ്

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ വി.ടി.ബൽറാം. ഫെയ്സ്ബുക്കിലൂടെയാണ് ബൽറാമിന്റെ പരിഹാസം. ഒരു മാസമായി ജയിലിലുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ കാര്യം സൂചിപ്പിച്ചാണ് ബൽറാം മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

‘എന്താണ് ‘വധശ്രമം’ എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പൊലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും’’ – ബൽറാം കുറിച്ചു.

2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽക്കയറി ആക്രമിച്ചെന്ന കേസിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജയിലിലായത്. ആർഷോയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

ബൽറാമിന്റെ കുറിപ്പ്: