ഒറ്റ ഡയറക്ടറേറ്റ് നീക്കത്തിനെതിരെ ഹയര്‍സെക്കന്ററി അധ്യാപക മാര്‍ച്ച്; പ്രതിഷേധമിരമ്പി

ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളും ഒറ്റ ഡയറക്ടറേറ്റിന്റ കീഴില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹയര്‍സെക്കന്ററി അധ്യാപകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ഹയര്‍സെക്കന്ററിയെ ഇല്ലാതാക്കുന്ന  ഖാദര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന്  അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു

പതിനാല് ജില്ലകളില്‍ നിന്നായി നൂറുകണക്കിന് അധ്യാപകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്ലോട്ടുകള്‍ ഉള്‍പ്പടെ അണിനിരത്തിയായിരുന്നു ഹയര്‍സെന്ററി അധ്യാപകസംഘടനകളുടെ സംയുക്ത  പ്രതിഷേധം. ഡിപിഐ, ഹയര്‍സെക്കഡറി, വൊക്കേഷണല്‍ഹയര്‍സെക്കഡറി ഡയറക്ടറേറ്റുകള്‍ സംയോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റ നട്ടെല്ലൊടിക്കുമെന്ന്സമര്‍ക്കാര്‍ പറയുന്നു. ഹയര്‍സെക്കന്ററിയെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഖാദര്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നില്‍. തലതിരിഞ്ഞ പരിഷ്കാരത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല.  

കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അധ്യാപക സംഘടനകള്‍ വ്യക്തമാക്കി. കെ.മുരളീധരന്‍ എം.എല്‍.എയും സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.