വിവാദങ്ങളില്‍ മുങ്ങി വടകര തിരഞ്ഞെടുപ്പ്; ആത്മവിശ്വാസത്തില്‍ മുന്നണികള്‍

vadakara
SHARE

സമീപകാല ചരിത്രത്തിൽ ഉണ്ടായ ഏറ്റവും കടുത്ത മത്സരങ്ങളിൽ ഒന്നായിരുന്നു വടകരയിലേത്. വിവാദങ്ങളും നിയമ പോരാട്ടങ്ങളും വാക് പോരുകളും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായി. ഒടുവിൽ സംസ്ഥാനത്തെ ഏറ്റവും കനത്ത പോളിങ് വടകരയിൽ രേഖപ്പെടുത്തുമ്പോൾ അത് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. 

വടകരയിൽ ഷാഫി പറമ്പിൽ വന്നിറങ്ങിയപ്പോൾ മുതലാണ് നേർക്കുനേർ പോരാട്ടം ആരംഭിച്ചത്.  ടിപി ചന്ദ്രശേഖരൻ വധക്കേസിൽ രണ്ട് സിപിഎം നേതാക്കൾ കൂടി ശിക്ഷിക്കപ്പെട്ടതാണ് ആദ്യ ചർച്ച ആയതെങ്കിൽ പിന്നീടത് പാനൂർ സ്ഫോടനത്തിലേക്ക് വഴിമാറി. തൊട്ടു പിനാലെത്തി സൈബർ അധിക്ഷേപം. ഈ വിവാദം നിയമ പോരാട്ടത്തിലേക്കും നീണ്ടു. ഏറ്റവും ഒടുവിൽ വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആക്ഷേപം ഇരുമുന്നണികളും നടത്തി. ഒടുവിൽ വോട്ടർമാർ പോളിംഗ് ബൂത്തിലെതി വോട്ട് രേഖപ്പെടുത്തിയതും ഏറെ പ്രയാസങ്ങൾ സഹിച്ചാണ്. എന്നിട്ടും സംസ്ഥാനത്തെ കനത്ത പോളിംഗ് വടകരയിൽ രേഖപ്പെടുത്തിയതിൽ യുഡിഎഫിന് ആശ്വാസമുണ്ട്. എങ്കിലും യുഡിഎഫ് ആധിപത്യ മേഖലയിലെ വോട്ടെടുപ്പ് പ്രശ്നങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. 

അതേസമയം എൽഡിഎഫും പ്രതീക്ഷയിലാണ്. കാരണം എൽഡിഎഫ് ആധിപത്യ മേഖലയായ കൂത്തുപറമ്പിലും തലശ്ശേരിയിലുമടക്കം പോളിംഗ് ശതമാനത്തിൽ ഉണ്ടായ വർധനവ് തുണയ്ക്കും എന്നാണ് ldf ന്റെ കണക്കുകൂട്ടൽ. 

Vadakara loksabha election 2024

MORE IN KERALA
SHOW MORE