തെക്കന്‍ കേരളം ആര് പിടിക്കും?; പാട്ടുംപാടി ജയിക്കുമെന്ന് യു.ഡി.എഫ്

trivandrum
SHARE

തെക്കന്‍ കേരളത്തില്‍ ഏറ്റവും ആവേശപ്പോര് നടന്ന ആറ്റിങ്ങലില്‍ മൂന്ന് മുന്നണികളും ജയം അവകാശപ്പെടുന്നുണ്ടെങ്കിലും പാട്ടുംപാടി ജയിക്കുമെന്നാണ് സി.പിഎം ആത്മവിശ്വാസം. മാവേലിക്കരയില്‍ കടുത്ത പോരിനെ അതിജീവിച്ചെന്ന പ്രതീക്ഷയിലാണ് കൊടിക്കുന്നില്‍ സുരേഷ്. ഭൂരിപക്ഷം കുറഞ്ഞാലും കൊല്ലവും പത്തനംതിട്ടയും കൂടെനില്‍ക്കുമെന്ന് കണക്കുനിരത്തി യു.ഡി.എഫ് അവകാശപ്പെടുന്നു. 

ആറ്റിങ്ങലില്‍ അഞ്ചുശതമാനം പോളിങ് കുറഞ്ഞത് ത്രികോണപ്പോരിലെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. പോളിങ് കുറഞ്ഞത് കാര്യമാക്കേണ്ട, ജയമുറപ്പെന്നാണ് അടൂര്‍ പ്രകാശ് പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മണ്ഡലത്തിലുണ്ടായി. ആറ്റിങ്ങല്‍, വാമനപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് പ്രതീക്ഷിക്കുന്നു. പോളിങ് കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കുമെന്ന് കണക്കുകള്‍ നിരത്തി സി.പി.എം പറയുന്നു. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി നേരത്തെ തന്നെ പോള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തവണ ജയം ഉറപ്പ്. എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ട് കൂടുമെന്ന് ബി.ജെ.പി പറയുമ്പോള്‍ സ്ഥാനാര്‍ഥി വി.മുരളീധരന്‍ ജയപ്രതീക്ഷ തന്നെ വച്ചുപുലര്‍ത്തുന്നു. കൊല്ലത്ത് ആറു ശതമാനമാണ് പോളിങ്ങിലെ കുറവ്. ജയമുറപ്പിച്ചെങ്കിലും കഴിഞ്ഞതവണത്തെ ഒരു ലക്ഷത്തി നാല്‍പ്പത്തിയെണ്ണായിരം ഭൂരിപക്ഷം നിലനിര്‍ത്താനാവില്ലെന്ന് യു.ഡി.എഫ് സമ്മതിക്കുന്നു. ചവറ, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിലെ മികച്ച പോളിങ്ങിലാണ് അവരുടെ പ്രതീക്ഷ. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ മുപ്പതിനായിരത്തോളം വ്യക്തിഗത വോട്ടുകള്‍ മുകേഷിന് വീണിട്ടുണ്ടെന്നാണ് സി.പി.എം പറയുന്നത്. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം അരലക്ഷം വോട്ടുകളുടേത്. കൊടിക്കുന്നില്‍ സുരേഷ് കടുത്ത മത്സരം നേരിട്ട  മാവേലിക്കരയില്‍ 9 ശതമാനം വോട്ടുകള്‍ കുറഞ്ഞു. ബി.ജെ.പി വോട്ടുകള്‍ വ്യാപകമായി കുറഞ്ഞതില്‍ യു.ഡി.എഫിന് ആശങ്കയുണ്ട്. ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാകുന്നതിലൂടെ കടന്നുകൂടാമെന്ന് പ്രതീക്ഷ. എല്‍.ഡി.എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തതിലാണ് മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാറിന്‍റെ പ്രതീക്ഷ. ബി.ജെ.പി വോട്ടുകള്‍ എവിടെ പോയെന്ന ആശങ്ക ഇടതുമുന്നണിക്കുമുണ്ടെങ്കിലും അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം അവര്‍ അവകാശപ്പെടുന്നു. പത്തനംതിട്ടയില്‍ 10 ശതമാനത്തിന്‍റെ ഭീമമായ കുറവ് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. വോട്ടുചോര്‍ച്ചയില്ലെന്ന് യു.ഡി.എഫ്. മുസ്ലീം വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും പ്രതീക്ഷയുണ്ട്.  ശബരിമലയാണ് കഴിഞ്ഞതവണ വമ്പന്‍ പോളിങ്ങിനിടയാക്കിയതെന്ന് പറയുന്ന ഇടതുമുന്നണി പാര്‍ട്ടി വോട്ടുകള്‍ ഇത്തവണ ചോര്‍ന്നില്ലെന്ന് കട്ടായം പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ കിട്ടാത്ത ന്യൂനപക്ഷ വോട്ടും കിട്ടും. ശബരിമല സമരക്കാരുടെയും ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളിലെ യു.ഡി.എഫിന് കിട്ടാറുള്ള വോട്ടുകളും കിട്ടിയെന്നും വാദം. ബി.ജെ.പി വോട്ടുകള്‍ മരവിച്ചതാണ് പോളിങ് കുറഞ്ഞതിന് കാരണമായി ഇരുമുന്നണികളും പറയുന്നത്. 

Trivandrum loksabha election 2024

MORE IN KERALA
SHOW MORE