പോളണ്ടിൽ നിന്നുള്ള സംഗീതസംഘം; പുത്തൻ അനുഭവവുമായി ബിനാലെ

കൊച്ചി മുസരിസ് ബിനാലെയിൽ പുതിയ അനുഭവമായി പോളണ്ടിൽ നിന്നുള്ള സംഗീതസംഘം. ഷെസോവ് ക്ലെസ്മെർ എന്ന സംഗീതബാൻഡാണ് കിഴക്കൻ യൂറോപ്പിന്റെ സംഗീതം ബിനാലെ വേദിയിൽ അവതരിപ്പിച്ചത്. ഫോർട്ട് കൊച്ചി കബ്രാൾ യാർഡിലെ ബിനാലെ പവലിയിനിൽ ആയിരുന്നു സംഗീതവിരുന്ന്.

പോളണ്ടിലെ ജൂതൻമാർ ആഘോഷാവസരങ്ങളിൽ ആലപിക്കുന്ന പാട്ടുകളെ അടിസ്ഥാനമാക്കിയാണ് ഷെസോവ് കെസ്മെറിൻറെ സംഗീതവിരുന്ന്. പാട്ടും ഉപകരണ സംഗീതവും നൃത്തവും എല്ലാം ചേരുന്നതായിരുന്നു സംഗീത വിരുന്ന്. 

45 മിനിട്ട് നീണ്ട് നിന്ന സംഗീത വിരുന്ന് ആസ്വാദകരെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരുന്നു ഇന്ത്യയിൽ ആദ്യമായാണ് ഷെസോവ് ക്ലെസ്മെർ സംഗീതപരിപാടി അവതരിപ്പിച്ചത്. ഡൽഹിയിലെ നയതന്ത്രസ്ഥാപനമായ പോളിഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് കൊച്ചിയിൽ ഇവരുടെ സംഗീതവിരുന്ന് ഒരുക്കിയത്