സേവ് ആലപ്പാട്; സമരം ശക്തം; റിലേ നിരാഹാര സമരം

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുന്നു. അനിശ്ചിതകാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ഖനനത്തിനെതിരെ വലിയ പ്രചാരണം നടത്തനാണ് സമരസമിതിയുെട തീരുമാനം.

ഐആര്‍ഇ യുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ കഴിഞ്ഞ എഴുപത് ദിവസത്തോളമായി സമരത്തിലാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാകുന്ന ഘട്ടത്തിലാണ് നാട് ഒന്നിച്ച് സമര രംഗത്ത് എത്തിയത്.

കരിമണല്‍ ഖനനം ആലപ്പാടിനെ മാത്രമല്ല കേരളത്തിന്റെ പരിസ്ഥിതിയെ ആകെ ബാധിക്കുമെന്നും റിലേ നിരാഹാര സമരം ആരംഭിച്ചിട്ട് എഴുപത് ദിവസത്തോളമായെങ്കിലും ജനപ്രതിനിധികളാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രശ്നത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.