ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധം; നടപടി വ്യാജന്മാരെ തടയാൻ

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജലൈസന്‍സുകള്‍ തടയാന്‍ വേണ്ടിയാണ് നടപടി. പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും.

അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി ലൈസന്‍സ് കൈക്കലാക്കുന്നു എന്ന കണ്ടത്തെലനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. വ്യാജലൈസന്‍സുകളുടെ വ്യാപകലഭ്യതയും നിയമനിര്‍മാണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ നടപടികള്‍ ആംരഭിച്ചിരുന്നെങ്കിലും ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി പരിഗണിച്ചിരുന്നതിനാലാണ് തീരുമാനം വൈകിയത്. 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലൂടെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായും തടയാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഒരു സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെട്ടയാള്‍ പേര് മാറ്റിയോ വ്യാജരേഖകള്‍ ഹാജരാക്കിയോ അപേക്ഷ നല്‍കിയാലും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെടും. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയം ഉടന്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. രാജ്യം മുഴുവന്‍ ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് കൊണ്ടുവരാനുള്ള ഗതാഗതമന്ത്രാലയത്തിന്റെ ശുപാര്‍ശയും കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണ്.