ഭരണഘടന ഏറ്റവും പ്രധാനം; നിലപാട് വ്യക്തമാക്കി ടി.എം കൃഷ്ണ

ലിംഗവ്യത്യാസമില്ലാതെ പ്രാര്‍ഥിക്കാനുള്ള മൗലികാവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ. ഭരണഘടനയാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും പ്രളയാനന്തര ധനസമാഹരണത്തിന് തിരുവനന്തപുരത്ത് നടന്ന സംഗീതകച്ചേരിക്ക് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി. 

ശബരിമലയുടെ കാര്യം നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മതമൗലികവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയനാകുന്ന ടി.എം.കൃഷ്ണ നിലപാട് വ്യക്തമാക്കിയത്. പ്രളയകാലത്തെ ഒരുമ കേരളം തുടരട്ടെയെന്നും ഇവിടമാണ് തനിക്ക് ഏറ്റവും സുരക്ഷിതമെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും ടി.എം.കൃഷ്ണ. കര്‍ണാടകസംഗീത കച്ചേരിയില്‍ ക്രിസ്ത്യന്‍, മുസ്ലീം കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഹൈന്ദവതീവ്രവാദി സംഘടനകളുടെ ഭീഷണിമൂലം ഡല്‍ഹിയിലെ സംഗീതപരിപാടി റദ്ദാക്കേണ്ടിവന്ന ടി.എം.കൃഷ്ണ പാടിത്തുടങ്ങിയത് ഇങ്ങനെ. (വിഡിയോ കാണാം)

കര്‍ണാടകസംഗീതത്തിന്റെ പാരമ്പര്യ ചിട്ടവട്ടങ്ങളെ തകര്‍ത്ത് തന്റെ രാഷ്ട്രീയപ്രതിരോധം കൂടിയാക്കുന്ന ടി.എം.കൃഷ്ണയെ കേള്‍ക്കാന്‍ സെനറ്റ് ഹാള്‍ നിറഞ്ഞ് ആസ്വാദകരെത്തി.