പ്രളയത്തിൽ നിന്ന് നീന്തിക്കയറി കുട്ടനാട്ടുകാർ

പ്രളയത്തിൽ നിന്ന് നീന്തിക്കയറിയ കുട്ടനാട്ടുകാർ കലാമാമാങ്കം കേമമാക്കാനുള്ള ഉൽസാഹത്തിലാണ്. അതിജീവനത്തിന്റെ പാഠങ്ങൾ നിറഞ്ഞു നിന്ന അഭയാർഥി ക്യാംപുകളിൽ പലതും മൽസര വേദികളായി മാറിക്കഴിഞ്ഞു. 

പ്രധാന വേദിയായ ലിയോ തേട്ടീൻത് ഹയർ സെക്കന്ററി സ്ക്കൂളിലാണ് ആലപ്പുഴയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യംപ് പ്രവർത്തിച്ചിരുന്നത്. കലോൽസവം എത്തിയതോടു കൂടി പ്രളയം തീർത്ത നോവ് മറക്കാനുള്ള ശ്രമത്തിലാണ് ആലപ്പുഴയിലെ കലാപ്രേമികൾ.

എന്നാൽ എല്ലാവരും ഈ അഭിപ്രായക്കാരല്ല. എങ്കിലും ആലപ്പുഴയിലെത്തിയ കലയെ അതിജീവനത്തിന്റെ കലയായി ചിത്രീകരിക്കാനാണ് കുട്ടനാട്ടുകാർക്ക് ഇഷ്ടം.