കുട്ടനാട്ടിൽ നെല്ല് സംഭരണം സജീവമാകും; കെട്ടിക്കിടക്കുന്ന നെല്ലിന് കിഴിവ് നൽകും

കുട്ടനാട്ടിൽ നെല്ല് സംഭരണം ഇന്നുമുതൽ വീണ്ടും സജീവമാകും. സർക്കാരുമായി ധാരണ ആയതിനെ തുടർന്ന് കൂടുതൽ മില്ലുകൾ സംഭരണത്തിന് തയാറായതോടെയാണിത്. ഇന്നലെ മില്ലുകളുടെ പ്രതിനിധികൾ നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുന്ന പാടശേഖരങ്ങളിലെ കർഷകരുമായി കിഴിവ് സംബന്ധിച്ച്  ചർച്ച നടത്തി. ഈർപ്പത്തിന്റെ തോതനുസരിച്ച കിഴിവ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണയാണ് കർഷകരുമായി മില്ലുടമകൾ ഉണ്ടാക്കിയത്. അടുത്തയാഴ്ചയോടെ രണ്ടാം കൃഷിയുടെ കൊയ്ത്ത് ഊർജിതമാകുന്നതതോടെ കൂടുതൽ മില്ലുകൾ നെല്ലുസംഭരണം തുടങ്ങും. വിഡിയോ റിപ്പോർട്ട് കാണാം.

paddy procurement in Kuttanad