ആയിരം വർഷം തലകുത്തി നിന്നാലും ബിജെപി കേരളം പിടിക്കുമെന്ന് കരുതേണ്ട: അഗ്നിവേശ്

കേരളത്തിൽ കാലുറപ്പിക്കാനാണ് ബിജെപി ശ്രമമെന്ന് സ്വാമി അഗ്നിവേശ്. അതേസമയം, ആയിരം വര്‍ഷം തലകുത്തി നിന്നാലും കേരളം പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്ന് സ്വാമി അഗ്നിവേശ്പറയുന്നു.

ഭരണഘടനക്കൊപ്പം ജനാഭിമാന സംഗമം എന്ന തലക്കെട്ടിൽ തൃശൂരിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഘടനയാണ് തങ്ങളുടെ ധര്‍മശാസ്ത്രമെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്ര മോദിയും അമിത്ഷായും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

നവോത്ഥാന മുന്നേറ്റം ശബരിമലയിൽ മാത്രമൊതുങ്ങരുത്. അയോധ്യ വരെ അത് നീളണമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. ഭരണഘടനക്കൊപ്പം ജനാഭിമാന സംഗമം എന്ന തലക്കെട്ടിൽ തൃശൂരിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാറ ജോസഫ്, സുനിൽ പി ഇളയിടം, കെ.അജിത, സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ തുടങ്ങിയവർ പങ്കെടുത്തു.

കവിതാമോഷണ വിവാദത്തെ തുടർന്ന് ശ്രീചിത്രന്റേയ.ും ദീപാനിശാന്തിന്റേയും പേര് പ്രഭാഷകരുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു.