പൊലീസ് നടപടി; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും

സന്നിധാനത്തെ പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ചാല്‍ പെറ്റിക്കേസെടുക്കാനേ നിയമമുള്ളൂവെന്ന് പി.എസ്. ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രി ഹിറ്റ്ലറാകാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ ആര്‍.എസ്.എസിന്‍റെ കൈയില്‍ ശബരിമലയെ ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഭക്തര്‍ക്ക് സൗകര്യമൊരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു

നടപ്പന്തലില്‍ ഭക്തര്‍ കൂടിയിരുന്ന് ശരണംവിളിക്കുകമാത്രമാണ് നടന്നതെന്നും അക്രമം ഉണ്ടായില്ലെന്നുമാണ് ബിജെപി നിലപാട്. സന്നിധാനത്ത് ശരണംവിളി പാടില്ലെന്ന നിലപാട് അപലപനീയം. പൊലീസ് നടരപടിക്കെതിരെ അന്വേഷണം വേണം. പ്രതിഷേധക്കാരെല്ലാം ബിജെപിക്കാരാണെന്ന ധാരണ ശരിയല്ലെന്ന് കോണ്‍ഗ്രസ്. സമഗ്രാന്വേഷണം വേണമെന്നും കോണ്‍ഗ്രസ്. എന്നാല്‍ സന്നിധാനത്ത് പ്രതിഷേധിച്ചത് ബിജെപി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.