പ്രതിനിധികളായി ട്രാന്‍സ്ജെന്‍ഡേഴ്സ്; ചരിത്ര തീരുമാനവുമായി ഡിവൈഎഫ്ഐ

ചരിത്രപരമായ തീരുമാനവുമായി ഡിവൈഎഫ്ഐ. ഇതാദ്യമായാണ് ട്രാന്‍സ്ജെന്‍ഡേഴ്സ്,  സംസ്ഥാന സമ്മേളന  പ്രതിനിധികളായി  പങ്കെടുക്കുന്നത്. നാല് പേരാണ് പ്രതിനിധികളായി എത്തിയത്. 

രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് അംഗത്വം നല്‍കിയ സംഘടനയാണ് ഡിവൈഎഫ്ഐ. ഇതിന്‍റെ തുടര്‍ച്ചയായാണ് അവരെ സമ്മേളന പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ അവഗണന മാത്രമായിരുന്നു കൂട്ട്. എന്നാലിന്നാ സ്ഥിതി മാറി അവസരം ലഭിച്ചവർ അഭിപ്രായപ്പെടുന്നു. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സമ്മേളന പ്രതിനിധികളായത്.