ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം; സുരക്ഷാ ജീവനക്കാർക്ക് നീതി വേണം; പ്രതിഷേധം

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ  മർദനത്തിനിരയായ സുരക്ഷാ ജീവനക്കാർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് ധർണയും കമ്മീഷണർ ഓഫിസിലേക്ക് വിമുക്തഭടൻമാർ മാർച്ചും സംഘടിപ്പിച്ചു

സുരക്ഷാ ജീവനക്കാരെ മർദിച്ച ഡി വൈ എഫ് ഐ നേതാവ് അരുൺ ഉൾപടെ അഞ്ചു പ്രതികൾക്ക് ജാമ്യം ലഭിച്ചതിനുപിന്നിൽ പൊലിസിന്റെ ഒത്തുകളിയാണെന്ന് വിക്തഭടൻമാർ ആരോപിക്കുന്നു. ഇത് ചൂണ്ടികാട്ടിയാണ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. തായാട്ട് ബാലൻ മാർച്ച് ഉദ്ഘാടനം ചെയ്തു

ഈ കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട് വിമുക്തഭടൻമാർക്ക് പിന്തുണയുമായി കലക്റ്റിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ എം.കെ രാലവൻ എം പി ഉദ്ഘാടനം ചെയ്തു മറ്റന്നാൾ കോഴിക്കോട കലക്ട്രേറ്റിലേക്ക് ഇതേ ആവശ്യമുന്നയിച്ചത്  വിമുക്തഭടൻമാർ വീണ്ടും മാർച്ച് നടത്തും