വെള്ളം കയറിയ വീടുകളെ ഒഴിവാക്കി; അനര്‍ഹര്‍ക്ക് ധനസഹായം

കോഴിക്കോട് മാവൂരില്‍ പ്രളയത്തില്‍ വെള്ളം കയറിയ വീടുകളെ ഒഴിവാക്കി അനര്‍ഹര്‍ക്ക് ധനസഹായം നല്‍കിയതായി ആരോപണം. മാവൂരില്‍ ചാലിയാറിനോ് ചേര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഒഴിവാക്കി  മുറ്റത്ത് മാത്രം വെള്ളം കയറിയ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നാണ് ആക്ഷേപം. എന്നാല്‍ പട്ടികയില്‍ തിരുത്തല്‍ നടത്തിയ കലക്ടറേറ്റില്‍ നിന്നാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്.

പാടത്തോട് ചേര്‍ന്ന വീടുകളുടെ ഒന്നാം നില വരെ മുങ്ങിപ്പോയതിന്റെ  അടയാളങ്ങള്‍ ഇപ്പോഴും ചമരുകളിലുണ്ട്.  മാവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ അബ്ദുല്‍ നാസറിന്റെ   വീടാണ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്.  സര്‍ക്കാര്‍ ജീവനക്കരനെന്ന് ചൂണ്ടികാണിച്ച്  ധനസഹായം നല്‍കിയില്ല.  പള്ളിത്തൊടികയില്‍ സുരേഷ് കുമാറിന്റെ വീടാണിന്റെ അവസ്ഥും മറിച്ചല്ല. വരുമാനമാര്‍ഗമായിരുന്ന പശു പ്രളയത്തില്‍ മുങ്ങിചത്തു. വീടിന് സാരമായ കേടുപാടുകളുണ്ടായി. പക്ഷേ ധനസഹായത്തിനുള്ള പട്ടികയില്‍ സുരേഷിന്റെ പേരില്ല. 

ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞ  അര്‍ഹരായവരെയെല്ലാം ധനസഹയത്തിന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും ജില്ലാ കലക്ടറേറ്റില്‍ നിന്നാണ് അന്തിമ പട്ടിക തയാറാക്കിയതെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.