വിഷമീൻ കഴിക്കണ്ട; രാസവസ്തു പ്രയോഗം തിരിച്ചറിയാനുള്ള വഴി ഇതാ

മീനിലെ രാസവസ്തു പ്രയോഗം വ്യാപകമായ സാഹചര്യത്തില്‍ ഫോര്‍മാലിന്‍റെയും അമോണിയയുെടയും സാന്നിധ്യം കണ്ടെത്താന്‍ വികസിപ്പിച്ച പരിശോധനാ കിറ്റുകള്‍ ഉടന്‍ വിപണിയിലെത്തും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ CIFTയുെട കൊച്ചി കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത കിറ്റുകള്‍  കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമം.ഈ മരുന്നു വച്ച് ചന്തയില്‍ കിട്ടുന്ന മീനില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന കാര്യം  സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ പ്രിയയും ലാലിയും കാട്ടി തരും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഐഎഫ്ടിയില്‍ ഉല്‍പ്പാദിപ്പിച്ച ഈ മരുന്ന് തുച്ഛമായ നിരക്കില്‍ നാട്ടുകാരിലേക്കെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.സിഫ്ടെസ്റ്റ് എന്ന് പേരിട്ട ഈ ലഘു പരിശോധനാ മാര്‍ഗം സര്‍വസാധാരണമാകുന്നതോടെ  മീനിെല മായം ചേര്‍ക്കലിന് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും  സിഐഎഫ്ടി അധികൃതരും