കര്‍ദിനാളിന് പിന്തുണയുമായി ചങ്ങനാശേരി അതിരൂപതയും തക്കല രൂപതയും

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപതയും തക്കല രൂപതയും. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക പൈശാചികതന്ത്രമെന്ന് മാര്‍ പെരുന്തോട്ടം. വെള്ളിയാഴ്ച ഉപവാസപ്രാര്‍ഥനയ്ക്ക് ആഹ്വാനം. തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രനും പിന്തുണ പ്രഖ്യാപിച്ചു.കര്‍ദിനാളിനെയും സഭയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് തക്കല രൂപത കുറ്റപ്പെടുത്തി. 

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസെടുക്കാന്‍ വൈകിയതിലാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്.