പരിഹാരങ്ങളുടെ തുടക്കം; അഡ്മിനിസ്ട്രേറ്റർ നിയമനം ഇതിന്റെ ഭാഗം: മാര്‍ ആലഞ്ചേരി

എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രശ്നപരിഹാരത്തിന് തുടക്കമായെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമനം ഇതിന്റെ ഭാഗമായാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ താഴത്തിന് കഴിയുമെന്ന് വത്തിക്കാനും സിനഡും പ്രതീക്ഷിക്കുന്നുവെന്നും മാര്‍ ആലഞ്ചേരി കൊച്ചിയില്‍ പറഞ്ഞു. വിഡിയോ കാണാം.

അതേസമയം, ബഫര്‍ സോൺ വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീഷയെന്ന് മാര്‍ ആലഞ്ചേരി. സര്‍ക്കാരില്‍ വിശ്വാസമുണ്ട്, നെഗറ്റീവായ ഒന്നും സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല‌െന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.