ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ ആരാധനാവകാശം ഹനിക്കുന്നത്: കെസിബിസി

ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള കടുത്ത നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ കെസിബിസി. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ആരാധനയില്‍ പങ്കെടുക്കാവൂ  എന്ന നിയന്ത്രണം യുക്തിസഹമല്ല. മറ്റ് പലമേഖലകളിലും നിയന്ത്രണങ്ങളോടുകൂടി ഇളവ് നല്‍കിയപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്ന ആരാധനാലയങ്ങള്‍ക്ക് മാത്രം കര്‍ശനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുതാണെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തി.