വിദ്വേഷമുദ്രാവാക്യം: സര്‍ക്കാര്‍ ശരിയായി ഇടപെടാത്തത് ദുരൂഹം: കെസിബിസി

പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ഉയര്‍ന്ന വിദ്വേഷ മുദ്രാവാക്യത്തിലടക്കം ശരിയായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹമെന്ന് കെ.സി.ബി.സി. കൊച്ചു കുട്ടി വിളിയ്ക്കുന്ന മുദ്രാവാക്യം പോലും കേരളം നടുക്കത്തോടെയാണ് കേള്‍ക്കുന്നത്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുമെന്നാണ മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. കേരള സമൂഹത്തില്‍ തീവ്രവാദ സംഘടനകളുടെ സാനിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. 

തീവ്രവാദ  പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞുവെന്ന കുറ്റം ചുമത്തിയെ വ്യക്തിയെ ജയിലില്‍ അടയ്ക്കാനാണ് സര്‍ക്കാരിന്റെ തിടുക്കമെന്നും കെസിബിസി പ്രസ്താവനയിറക്കി.