‘ചെപ്പടിവിദ്യക്ക് മറുപടിയായി പിപ്പിടി വിദ്യ വേണ്ടിവരും’; മുഖ്യമന്ത്രിയെ ഉന്നമിട്ട് ഗവര്‍ണര്‍

മാധ്യമങ്ങളോട് അകന്നുനില്‍ക്കുകയല്ലെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘മാധ്യമങ്ങളോട് പുറത്തുകടക്കാനും സിന്‍ഡിക്കറ്റ് എന്നും പറഞ്ഞത് ആരെന്നറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ‘പിപ്പിടി’ പ്രയോഗവും പരാമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തി. ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യവേണ്ടിവരുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.  വിസിമാരെ തിരഞ്ഞെടുത്ത രീതി തെറ്റെന്നാണ് സുപ്രീം കോടതി ഉത്തരവെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. മാന്യമായ  രീതിയില്‍ പടിയിറങ്ങാനാണ് കത്ത് നല്‍കിയത്.  ഒന്‍പതുപേരുടെ മാത്രമല്ല, രണ്ട് വിസിമാരുടെ നിയമനം കൂടി ചട്ടവിരുദ്ധമാണ്. ഇതില്‍ നിയമോപദേശം തേടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

കേരള വിസി പെരുമാറിയത് ആക്ഷേപിക്കും വിധമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അങ്ങോട്ട് ആറുവട്ടം വിളിച്ചിട്ടും തിരികെ വിളിച്ചില്ല. ചാന്‍സലറുടെ ഉത്തരവുകള്‍ കലാമണ്ഡലം വി.സി അനുസരിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസിക്ക് വീണ്ടും വിമര്‍ശനവുമുണ്ട്. കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്ന് വിളിച്ചതിനെ അദ്ദേഹം ന്യായീകരിച്ചു.   ‌കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ൈഹക്കോടതിയും കണ്ണൂര്‍ വിസിയെ വിമര്‍ശിച്ചില്ലേ? കണ്ണൂര്‍ വിസി അധികാരപരിധി ലംഘിച്ചെന്നല്ലേ കോടതിയും പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. 

VC Appointment row: Governor Arif Mohammad Khan against CM Pinarayi Vijayan