‘സുപ്രീംകോടതി ഉത്തരവ് വ്യക്തം; പുതിയ വിസി നിയമനം വേണ്ടിവരും’; ഉറച്ച് ഗവര്‍ണര്‍

വിസിമാരെ തിരഞ്ഞെടുത്ത രീതി തെറ്റെന്നാണ് സുപ്രീം കോടതി ഉത്തരവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി ഉത്തരവാണ് പുതിയ സാഹചര്യമുണ്ടാക്കിയത്. മാന്യമായ  രീതിയില്‍ പടിയിറങ്ങാനാണ് കത്ത് നല്‍കിയത്. ഒന്‍പതുപേരുടെ മാത്രമല്ല, രണ്ട് വിസിമാരുടെ നിയമനം കൂടി ചട്ടവിരുദ്ധമാണ്. മികച്ച വിസിമാരുണ്ട്, അവരുടെ അവസ്ഥയില്‍ സങ്കടമുണ്ട്.  ഇതില്‍ നിയമോപദേശം തേടി, പുതിയ വിസി നിയമനം വേണ്ടിവരുമെന്നും ഗവര്‍ണര്‍. നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കണം. അടുത്തമാസം മൂന്നാം തീയതിക്കുളളില്‍ മറുപടി നല്‍കാനാണ് നോട്ടിസ്. വിസിമാരെ രാജ്ഭവനില്‍ വിളിച്ച് ചര്‍ച്ചയ്ക്ക് സമയം കിട്ടിയില്ലെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ രൂക്ഷവിമര്‍ശനം. വിവരമില്ലാത്തവര്‍ കേരളം ഭരിക്കുന്നു. സുപ്രീം കോടതി വിധി നാടിന്റെ നിയമം. ഗുജറാത്ത്, ബംഗാള്‍ കേസുകളില്‍ സുപ്രീം കോടതി വിധിയുണ്ടെന്നും ഗവർണർ. മാധ്യമങ്ങളോട് അകന്നുനില്‍ക്കുകയല്ലെന്ന്  ഗവര്‍ണ‍. ‘മാധ്യമങ്ങളോട് പുറത്തുകടക്കാനും സിന്‍ഡിക്കറ്റ് എന്നും പറഞ്ഞത് ആരെന്നറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ‘പിപ്പിടി’ പ്രയോഗവും പരാമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തി. ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യവേണ്ടിവരുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. 

VC Appointment row: Governor Arif Mohammad Khan against CM and LDF Government