നാലുകുട്ടികളില്‍ കൂടുതലുള്ള കുടുബങ്ങളുടെ സംഗമം; 'ജീവൻസ്മൃതി'യുമായി കെസിബിസി

വലിയ കുടുബങ്ങള്‍ സമൂഹത്തിന്‍റെ വളര്‍ച്ചക്ക് അനിവാര്യമാണന്ന് ഓര്‍മിപ്പിച്ച് ഒരുകുടുബ സംഗമം. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് നാലുകുട്ടികളില്‍ കൂടുതലുള്ള കുടുബങ്ങളുടെ സംഗമം ഒരുക്കിയത്. കൂടൂതല്‍ കുട്ടികളുള്ള കുടുബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്.

ജീവന്‍ സ്മൃതി എന്ന പേരില്‍ എറണാകുളത്തായിരുന്നു കുടുംബസംഗമം. കത്തോലിക്ക സഭയുടെ കേരളത്തിലെ 32 രൂപതകളില്‍ നിന്നായി 120 കുടുബങ്ങളാണ് പങ്കെടുത്തത്. 

കെസിബിസി  പ്രോലൈഫ് സംസ്ഥാന സമിതി വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.