ഭൂമി വിൽപന അനുവദിക്കണം; രൂപതകൾ സുപ്രീംകോടതിയെ സമീപിച്ചു

ക്രിസ്ത്യൻ പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയെ സമീപിച്ചു. ബത്തേരി രൂപത നൽകിയ ഹർജിക്കൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിലാണ് ക്രിസ്ത്യൻ പള്ളികളുടെ ഭൂമിയും ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി പരാമർശമുണ്ടായത്. ഹൈക്കോടതി പരാമർശം എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്നാണ് ഇരു രൂപതകളുടെയും വാദം. വിഡിയോ റിപ്പോർട്ട് കാണാം.