നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോർട്ട് ആറാഴ്ചയ്ക്കകം നൽകാൻ വിചാരണക്കോടതി ജഡ്ജിയോട് സുപ്രീംകോടതി നിർദേശിച്ചു. ഡിസംബർ 13ന് പുതിയ റിപ്പോർട്ട് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോൾ 2023 ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെയും വിചാരണയെന്ന് പൂർത്തിയാക്കാനാകു മെന്നതിൽ വിചാരണക്കോടതിയിൽനിന്ന് സുപ്രീംകോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ ഉടൻ പൂർത്തിയാക്കാൻ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട് അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Actress attack case trial sc seeks report