ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; കേസ് മാറ്റുന്നത് 33-ാം തവണ

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതോടെ, കേസ് ഇനി യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കില്ല. അടുത്തമാസം എട്ടിന് ലളിത് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേസ് ഇനി ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കും. നവംബർ ഒൻപതിനാണ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. ലാവലിൻ സുപ്രീംകോടതിയിൽ എത്തിയതിനുശേഷം ഇതുവരെ 33 തവണ മാറ്റി. പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹര്‍ജിയുമാണ് കോടതിയിലുള്ളത്.

Supreme Court adjourns hearing on SNC-Lavalin case again