ഏകീകൃത കുര്‍ബാന ഓശാന ഞായര്‍ മുതല്‍; മുന്‍ സര്‍ക്കുലറുകള്‍ അസാധുവാക്കി

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അടുത്ത ഞായറാഴ്ച മുതല്‍. ഡിസംബര്‍ 25 വരെ നല്‍കിയ ഇളവ്, സിറോ മലബാര്‍ സഭ അടിയന്തര സിനഡ് പിന്‍വലിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ആന്റണി കരിയിലും ഒരുമിച്ച് കുര്‍ബാനചൊല്ലും. ഇരുവരും ഒപ്പുവച്ച സര്‍ക്കുലര്‍ പുറത്തിറക്കി. സെന്റ് മേരീസ് ബസിലിക്കയിലാണ് കുര്‍ബാന അര്‍പ്പണം. ഏകീകൃത കുര്‍ബാനയ്ക്ക് ഇളവ് നല്‍കിയുള്ള മുന്‍ സര്‍ക്കുലറുകള്‍ അസാധുവാക്കി. വിഡിയോ റിപ്പോർട്ട് കാണാം.