സന്യസ്തര്‍ കത്തോലിക്കാ സഭയുടെ നട്ടെല്ല്: ജസ്റ്റിസ് എബ്രഹാം മാത്യു

സന്യസ്തരാണ് കത്തോലിക്കാ സഭയുടെ നട്ടെല്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എബ്രഹാം മാത്യു. കന്യാസ്ത്രീകള്‍ക്കും സന്യസ്തര്‍ക്കുമെതിരെ പ്രവര്‍ത്തിക്കുമ്പോള്‍,, നന്മയാണ് ചെയ്യുന്നത് എന്നാണ് ചിലരുടെ വാദം. സഭയ്ക്ക് ഭാരമായിട്ടുള്ളവര്‍ പുറത്തുപോകട്ടെയെന്നും കൊച്ചിയില്‍നടന്ന സന്യസ്ത സമര്‍പ്പിത സംഗമത്തില്‍ അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ സഭയിലെ സന്യസ്തരുടെ പ്രസക്തി സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്നതായിരുന്നു കൊച്ചിയില്‍ നടന്ന സന്യസ്ത സമര്‍പ്പിത സംഗമത്തിന്‍റെ ലക്ഷ്യം. എറണാകുളം മേഖലയില‍െ സന്യസ്ത സമൂഹങ്ങളില്‍പ്പെട്ട കന്യാസ്ത്രീകളും വൈദികരും സംഗമത്തില്‍ പങ്കെടുത്തു. സഭയ്ക്കെതിരെ ചിലര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു.  

പുറത്തുപോകുന്നവര്‍ക്കുമാത്രമല്ല അകത്തുള്ളവര്‍ക്കും അവകാശങ്ങളുണ്ടെന്ന് സര്‍ക്കാരും പൊതുസമൂഹവും ഓര്‍മിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.