ബീറ്റ് ഫോറസ്റ്റ് ഒാഫീസര്‍മാരുടെ പട്ടിക നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

ബീറ്റ് ഫോറസ്റ്റ് ഒാഫീസര്‍മാരുടെ പി.എസ്്.സി പട്ടിക നീട്ടണമെന്ന വനംവകുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. പട്ടികയില്‍ പത്ത് ശതമാനത്തിന് പോലും ജോലി നല്‍കാന്‍ ആകാത്ത സാഹചര്യത്തിലാണ് വനംമന്ത്രി നേരിട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.ഒഴിവുകള്‍ പിഎസ്്സിയെ യഥാസമയം അറിയിക്കുന്നതില്‍ വനംവകുപ്പിന് വീഴ്ച പറ്റിയെന്നും ആരോപണം

2017 ജനുവരിയിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അയ്യായിരലധികം പേര്‍ ഉള്ള ലിസ്റ്റില്‍ നിന്ന് ജോലി ലഭിച്ചത് വെറും 450പേര്‍ക്ക്. ഉദ്യോഗാര്‍ഥികളുടെ പരാതിയെതുടര്‍ന്ന് പട്ടിക നീട്ടണമെന്ന് വനംവകുപ്പും പിഎസ്്സിയും സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. പക്ഷെ എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യം തള്ളി.

പട്ടികയില്‍ ഉള്ളവരെ പരമാവധി ഉള്‍പ്പെടുത്താന്‍ വനംവകുപ്പ് ചെയ്യേണ്ടതും ചെയ്തിട്ടില്ല.പത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ വനംവകുപ്പ് പിഎസ്്സിയെ അറയിച്ചിട്ടില്ല.നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം പോലും വനംവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാഞ്ഞിട്ടും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാരും പിഎസ്്്സിയും പരീക്ഷ നടത്തി പറ്റിക്കുന്നത്