മന്ത്രിസഭായോഗ ബഹിഷ്കരണം പാര്‍ട്ടി തീരുമാന പ്രകാരം: കാനം

സിപിഐക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഒറ്റയ്ക്കു നിന്നാൽ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നു കാണാമെന്ന് കാനം പറഞ്ഞു. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പാർട്ടി തീരുമാനപ്രകാരമാണ്. വിട്ടുനിന്നതോ ബഹിഷ്കരിക്കുകയോ ആയിരുന്നില്ല. പങ്കെടുത്തില്ല എന്നതാണു വസ്തുത. പാർട്ടി ചുമതലപ്പെടുത്തിയതാണു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.