പരിധി വിട്ട പോരില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും; ചട്ടം മറന്നുള്ള ചാട്ടമെങ്ങോട്ട്?

ഒരുവശത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മറുവശത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ മുറുകി മുറുകി ഒടുവില്‍ കോടതി കയറുകയാണ്. ഗവര്‍ണര്‍ക്കു പിന്നില്‍ ബിജെപി കേരള ഘടകം. സര്‍ക്കാരിനു പിന്നില്‍ എല്‍ഡിഎഫ് ഒന്നടങ്കം. യുഡിഎഫിനും ഗവര്‍ണറോട് അനിഷ്ടം തന്നെ. ചട്ടങ്ങളും തന്‍റെ അധികാരവും ഉയര്‍ത്തിക്കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ കുഴപ്പിക്കുന്ന തീരുമാനങ്ങളുമായി മുന്നേറുന്നത്. കീഴവഴക്കവും ജനാധിപത്യ തത്വവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ നേരിടുന്നത്. സകല സീമകളും ലംഘിച്ച് പരസ്യമായ പരസ്യമായ പോര് തുടരുന്നു.  വിഡിയോ കാണാം