ഗെയ്ല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി. എം. സുധീരൻ

ഗെയ്ല്‍ പൈപ്പ് ലൈനിനെതിരായ സമരം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മടിക്കുന്പോഴും സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വി. എം. സുധീരന്‍. രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിക്കാനാണ് അദ്ദേഹം എരഞ്ഞിമാവില്‍ എത്തിയത്. നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം നിര്‍ത്തണമെന്ന് ഗെയ്ല്‍ അധികൃതരോട് വീണ്ടും സമരസമിതി ആവശ്യപ്പെട്ടു. 

37 ദിവസങ്ങള്‍ക്കൊടുവില്‍ നടന്ന പൊലിസ് നടപടിക്കിടെ എരഞ്ഞിമാവില്‍ പൊളിച്ചു നീക്കിയ സമരപന്തല്‍ അതേ സ്ഥലത്ത് വീണ്ടു ഉയര്‍ന്നു. സമരം ഏറ്റെടുക്കില്ലെന്ന് കോണ്‍ഗ്രസും പദ്ധതി നടപ്പാക്കണമെന്ന് മുസ്്ലിം ലീഗും ആവര്‍ത്തിക്കുന്നതിനിടെ ആണ് വി.എം. സുധീരന്‍ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചത്. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ്, എൡം.ഐ. ഷാനവാസ് എം.പി. , പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ എന്നിവരും സമരത്തില്‍ അണിനിരന്നു.