ഗെയിൽ പദ്ധതിക്ക് ഭൂമി നല്‍കി; കടക്കെണിയില്‍; നഷ്ടപരിഹാരം കാത്ത് കുടുംബങ്ങള്‍

ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍ തീരാദുരിതത്തിലാണ്. വീടുപേക്ഷിച്ച് പോയവരും കൃഷി ഭൂമി നഷ്ടമായവരും ഇന്ന് കടക്കെണിയിലാണ്

ആകെയുള്ള കൊച്ചു വീടാണിത്. ഇതിനു തൊട്ടടുത്തു കൂടിയാണ് ഗൈല്‍ പദ്ധതിക്കായുള്ള പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു പറഞ്ഞത്. വീട് പൊളിഞ്ഞു വീഴാറായി .പേടിച്ചിട്ട് ഈ വീട്ടില്‍ കഴിയാറില്ല. ഇതൊന്നു പുതുക്കി പണിയാന്‍ ഈ പണത്തിലാണ് പ്രതീക്ഷ.വീട് വില്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ ഇത് വാങ്ങാന്‍ ഒരും തയാറാവുന്നില്ല

കൃഷി ഭൂമികളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. വാഴ, കപ്പ കൃഷികള്‍ മാത്രമാണ് ഇവിടങ്ങളില്‍ സാധ്യമാവുക.അതാകട്ടെ പന്നികള്‍ നശിപ്പിക്കും. കൈവശമുള്ള ഭൂമിയില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ അത് നോക്കിയിരിക്കാന്‍ മാത്രമാണ് ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഇപ്പോള്‍ കഴിയുന്നത്