പോളിങ് ബൂത്തിലേക്ക് ഗ്യാസ് സിലിണ്ടർ കെട്ടിവെച്ച സൈക്കിളിൽ; വേറിട്ട രോഷം

ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ഗ്യാസ് സിലിണ്ടർ കെട്ടിവെച്ച സൈക്കിളിൽ ബൂത്തിലെത്തി കോൺഗ്രസ് എംഎല്‍എ പരേഷ് ധനാനി. ഉയർന്ന ഇന്ധന വില, വിലക്കയറ്റം, തൊഴിലില്ലായ്മ തു‍ടങ്ങീ വിഷയങ്ങൾ ഉയര്‍ത്തി കാണിക്കാനായിരുന്നു അംറേലിയിലെ എംഎൽഎ യുടെ വേറിട്ട പ്രതിഷേധം. സൈക്കളോടിച്ച് പോകുന്ന എംഎല്‍എ യുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

സർക്കാരിന്റെ പരാജയം കാരണം പണപ്പെരുപ്പവും തൊഴിലില്ലായ്മയും ക്രമാതീതമായി വര്‍ധിച്ചു. ഗ്യാസ് സിലിണ്ടറിന്റെ വില 1100 രൂപയിലെത്തി. വൈദ്യുതി നിരക്ക് കൂട്ടി, വിദ്യഭ്യാസം സ്വകാര്യവൽകരിച്ചും സർക്കാർ സ്കൂളുകൾ അടച്ചു പൂട്ടിയും ഗുജറാത്തിലെ ബിെജപിയുടെ ഭരണം  പരാജയപ്പെട്ടെന്ന് പരേഷ് ധനാനി പറഞ്ഞു. വിലക്കയറ്റത്തെ തടയാനാണ് താൻ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

അതേസമയം കനത്ത സുരക്ഷയിൽ ഗ‍‍ുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലായി 89 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.