നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കണം; നേതൃമാറ്റം തീരുമാനം ഹൈക്കമാന്‍ഡിന്‍റേത്: കെ.മുരളീധരന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം പൂര്‍ണമായും പ്രവര്‍ത്തിച്ചെന്ന് പറയാനാകില്ലെന്ന് കെ മുരളീധരന്‍. താഴേത്തട്ടില്‍ ദൗര്‍ബല്യം ഇപ്പോഴുമുണ്ട്. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ അവരെ സ്പോണ്‍സര്‍ ചെയ്യാന്‍ നേതാക്കള്‍ വരരുത്. ന്യൂനപക്ഷവോട്ടുകളെപ്പോലെ നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകളും തിരിച്ചുപിടിക്കണമെന്നും നേതൃമാറ്റം ആവശ്യമുണ്ടോയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍.

താന്‍ കാരണം കേരളത്തില്‍ ഇനിയൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല, അഞ്ചുവര്‍ഷത്തേക്ക് ഇനി മല്‍സരത്തിനില്ല. തൃശൂരില്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ വോട്ടിന് ജയിക്കും. വടകരയില്‍ സമാന മാര്‍ജിനില്‍ ഷാഫിയും ജയിക്കും. ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പം നിന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തോടും അവിടുത്തെ ജനങ്ങളോടും വൈകാരിക അടുപ്പം ഉള്ളതുകൊണ്ടാണ് വോട്ട് അവിടെ നിന്ന് മാറ്റാത്തതെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കെ.മുരളീധരന്‍ പറഞ്ഞു.

lost vote must be regained; Leadership change is a decision by High Command: K.Muralidharan