ഇത്തവണയും ദീപാവലി ആഘോഷം സൈന്യത്തിനൊപ്പം; കാർഗിലിലെത്തി മോദി

കാർഗിലിൽ സുരക്ഷാസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി കാർഗിലിൽ എത്തിയെന്നും രാജ്യത്തിന്റെ ധീരയോദ്ധാക്കൾക്കൊപ്പം അദ്ദേഹം ദീപാവലി അഘോഷിക്കുമെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാസേനയ്ക്കൊപ്പമുള്ള ചിത്രവും ട്വീറ്റിലുണ്ട്. തൊപ്പിയും കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ച് നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 

ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ഇത്തവണ പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുക. കഴിഞ്ഞ വർഷവും സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ദീപാവലി ആഘോഷം. ജമ്മുകശ്മീരിലെ നൗഷേരയിലായിരുന്നു അന്ന് എത്തിയത്. 2014ൽ സിയാച്ചിനിൽ സുരക്ഷാ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചതു മുതൽ പിന്നീട് സേനക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.