'ക്ഷമ പരീക്ഷിക്കരുത്, കരുത്ത് വില കുറച്ച് കാണരുത്'; മുന്നറിയിപ്പുമായി നരവനെ

ചൈനയ്ക്കും പാക്കിസ്ഥാനും ശക്തമായ താക്കീതുമായ കരസേന മേധാവി ജനറൽ എം.എം.നരവനെ. ക്ഷമ പരീക്ഷിക്കരുതെന്നും  ഇന്ത്യയുടെ കരുത് വില കുറച്ച് കാണരുതെന്നും കരസേനദിന ചടങ്ങിൽ ജനറൽ നരവനെ മുന്നറിയിപ്പ് നൽകി. ഇന്ത്യ -പാക്ക് അതിർത്തിയിൽ 400 ഭീകരർ നുഴഞ്ഞുകയറാൻ സജ്ജമായി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

73-ാം കരസേനാ ദിനത്തിലാണ് ജനറൽ എം.എം. നരവനെയുടെ ശക്തമായ വാക്കുകൾ. ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കാൻ ശ്രമം. ഗൽവാനിൽ വീരചരമം വരിച്ചവരുടെ ജീവത്യാഗം വെറുതേ പോവില്ല. ചൈന ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്. 

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഇന്ത്യാ-പാക്ക് അതിർത്തിയോടു ചേർന്നുള്ള ക്യാമ്പുകളിൽ 400 ഭീകരരാണുള്ളത്. കഴിഞ്ഞ വർഷം 200 ഭീകരരെ സുരക്ഷാസേന വധിച്ചു. അതിർത്തിയിൽ പാകിസഥാന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ 44 ശതമാനം കൂടി. പാക്കിസ്ഥാൻ ദീകർവാദം സ്പോൺസർ ചെയ്യുന്നുവെന്നും ജനറൽ നരവനെ ആരോപിച്ചു . രാവിലെ ദേശീയ യുദ്ധ സ്മാരകത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ജനറൽ നരവനെയും പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബാംഗങ്ങളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിൽ കുറിച്ചു.