വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനെന്ന് എ.കെ.ആന്റണി

രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു മുലായം സിങ് യാദവ് എന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി. സൈന്യത്തെ നവീകരിക്കാനും അതിര്‍ത്തി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. സ്വന്തം അധ്വാനത്തിലൂടെ രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ നേതാവാണ് മുലായമെന്നും ആന്റണി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും യുപി മുന്‍മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മുലായം സിങ് യാദവ്  (82) ഇന്ന് രാവിലെയാണ് അന്തരിച്ചത്. എട്ട് തവണ നിയമസഭാംഗവും മുന്നു തവണ മുഖ്യമന്ത്രിയുമായി. ഏഴുതവണ ലോക്സഭയിലെത്തി, 1996–98വരെ ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തു.