‘മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടതെന്തിന്?’; ചോദ്യമുന നായകനിലേക്ക് നീട്ടി കോണ്‍ഗ്രസ്

Javedkar-pinarayi
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശ് ജാവഡേക്കറെ കണ്ടതെന്തിനെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. സിപിഎം നേതാക്കള്‍ക്കോ ബിജെപി നേതാക്കള്‍ക്കോ ഈ കൂടിക്കാഴ്ചയെക്കുറിച്ച് അറിവില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. ഇ.പി ജയരാജന്‍ കരു മാത്രമാണെന്നും അന്തര്‍ധാര മുഖ്യമന്ത്രിയും ബിജെപിയും തമ്മിലാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നതിന്‍റെ ചുരുക്കം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത്? എവിടെ വച്ചാണ്? എന്തിനാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരംതേടുകയാണ് രാഷ്ട്രീയ കേരളം. ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തിയപ്പോഴത്തെ ചിത്രമാണിത്. കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ സമീപത്തായി പ്രകാശ് ജാവഡേക്കറുണ്ട്. ഇതല്ലാതെ ഇരുവരും തമ്മില്‍ കണ്ടതായി ആര്‍ക്കും അറിവില്ല. 

ജാവഡേക്കര്‍ കൂടിക്കാഴ്ചയുടെ പേരില്‍ ഇ.പി.ജയരാജനെ ഒറ്റതിരിഞ്ഞ് കടന്നാക്രമിക്കുന്നതുകൊണ്ട് ഗുണമില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ലാവ്‌ലിന്‍, മാസപ്പടി വിഷയങ്ങള്‍ മുന്‍നിര്‍ത്തി നടന്നത് ഡീലാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ബിജെപി വോട്ടുവാങ്ങിയാണ് പിണറായി തുടര്‍ഭരണം ഉറപ്പാക്കിയതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 

MORE IN BREAKING NEWS
SHOW MORE