യുപിയിലെ ഗൗതം ബുദ്ധ നഗറില്‍ എസ്.പി – കോണ്‍ഗ്രസ് സഖ്യം വിജയിക്കുമോ?

എസ്.പി – ബി.എസ്.പി സഖ്യം പരാജയപ്പെട്ടിടത്ത് എസ്.പി – കോണ്‍ഗ്രസ് സഖ്യം വിജയിക്കുമോയെന്ന ചോദ്യമാണ് ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ ഉയരുന്നത്. ബി.ജെ.പിക്കെതിരെ ഇത്തവണ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായാണ് എസ്.പി മല്‍സരിക്കുന്നത്.  ബി.എസ്.പി ഒറ്റയ്ക്കും പോരാടുന്നു. 

യുപിയില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ശ്രദ്ധേയമായ മണ്ഡലമാണ് നോയിഡയുള്‍പ്പെടുന്ന ഗൗതം ബുദ്ധ നഗര്‍.  ബി.ജെ.പിയും എസ്.പിയും ബി.എസ്.പിയും ഇവിടെ നേരിട്ട് പോരാടുകയാണ്.  വര്‍ഷങ്ങളായി ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റെയും സമാജ്‌വാദി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടികളുടെയും പോരാട്ടഭൂമിയാണ് ഗൗതം ബുദ്ധ നഗര്‍.  മണ്ഡ‍ലം രൂപീകൃതമായ 2009 ല്‍ വിജയം ബി.എസ്.പിക്കായിരുന്നു.  2014 മുതല്‍ ബി.ജെ.പിയുടെ മഹേഷ് ശര്‍മായാണ് എം.പി. അന്ന് കോണ്‍ഗ്രസ് ആപ്പിനും പുറകില്‍ നാ‌ലാമതായി.  

തിരിച്ചുവരവിനായി 2019ല്‍ എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്തു. ഫലമുണ്ടായില്ല. കോണ്‍ഗ്രസ് മൂന്നാമതുമായി. ഇത്തവണ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായാണ് എസ്.പി സ്ഥാനാര്‍ഥി മഹേന്ദ്ര സിങ് മല്‍സരിക്കുന്നത്.  ബി.എസ്.പിക്കായി രാജേന്ദ്ര സിങ് സോളങ്കിയുമുണ്ട്.  എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് ബി.ജെ.പിയുടെ വിജയഗാഥ തിരുത്തനാവുമോ. അതാണ് ഗൗതം ബുദ്ധനഗറിലുയരുന്ന രാഷ്ട്രീയ ആകാംക്ഷ.

SP-Congress alliance in UP's Gautam Buddha Nagar