ബിജെപിയെയും ഇന്ത്യ സഖ്യത്തെയെയും ബഹിഷ്കരിക്കാനൊരുങ്ങി ഡൽഹിയിലെ അംഗൻവാടി ജീവനക്കാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും ഇന്ത്യ സഖ്യത്തെയെയും ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഡൽഹിയിലെ അംഗൻവാടി ജീവനക്കാർ. വേതന വർധനവ് അടക്കം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

ഡൽഹി സ്‌റ്റേറ്റ് അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ്റെ 22, 000 ഓളം അംഗങ്ങൾ രണ്ട് വർഷം മുമ്പ് ഈ ചുവരെഴുത്തിലൂടെ ആരംഭിച്ചതാണ് സമരം. വേതന വർധനവ്, ജോലി സ്ഥിരപ്പെടുത്തൽ തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അധികാരികൾ പരിഗണിക്കാതിരുന്നതോടെ തുടർച്ചയായ സമരങ്ങൾ, നേതാക്കളെ കരിങ്കൊടി കാട്ടൽ, പാർട്ടി ഓഫീസുകളും സർക്കാർ ഓഫീസുകളും ഉപരോധിക്കൽ തുടങ്ങി സാധ്യമായ എല്ലാ പ്രതിഷേധ മാർഗങ്ങളും സ്വീകരിച്ചു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല സമരം ചെയ്ത 400 ഓളം പേരെ ഡൽഹി സർക്കാർ പിരിച്ച് വിട്ടു. അവസാന പടിയായാ  ണ്ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും ഇന്ത്യ സഖ്യത്തെയെയും ബഹിഷ്കരിക്കാനുള്ള തീരുമാനം.

പൂർണ്ണമനസ്സോടെ അല്ലെങ്കിലും 2 മണ്ഡലത്തിൽ മാത്രം സ്ഥാനാർഥികളുള്ള റവല്യൂഷണറി വർക്കേഴ്‌സ് പാർട്ടിയെ പിന്തുണക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ്  മഹാമാരിക്കാലത്ത്ഡൽഹിയിലെ ഭീതിതമായ അന്തരീക്ഷത്തിൽ ഒരു സുരക്ഷ കവചങ്ങളുമില്ലാതെ പ്രവർത്തിച്ചവരെയാണ് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്നു നടിക്കുന്നത്.  

Will not vote for BJP and India alliance Anganwadi Worker