രാജീവ് ചന്ദ്രശേഖറിനായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ റോഡ് ഷോ

Untitled design - 1
SHARE

തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ഥിയ്ക്കായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ റോഡ് ഷോ. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളിലായിരുന്നു റോഡ് ഷോ. സാക്ഷരതയില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനത്തു നിന്നും ഉന്നത വിദ്യാഭ്യാസത്തിനു വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ മാറാന്‍ ബിജെപി വിജയിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.   

വൈകുന്നേരം ഏഴു മണിയോടെയാണ് രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള അണ്ണാമലെയുടെ റോഡ് ഷോ ആരംഭിച്ചത്. നിശ്ചയിച്ചതിലും വൈകിയാണ് റോഡ് ഷോ ആരംഭിച്ചതെങ്കിലും വന്‍ പ്രവര്‍ത്തക പങ്കാളിത്തമുണ്ടായിരുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളിലൂടെയുള്ള യാത്ര പാറശാലയിലാണ് അവസാനിച്ചത്. 

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിജിറ്റല്‍ സംഘാങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷമാണ് അണ്ണാമലൈ റോഡ് ഷോയ്ക്കായി എത്തിയത്. സംസ്ഥാനത്തെ വികസന മുരടിപ്പിനുകാരണം ഇടതു വലതു മുന്നണികളാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി 

Tamil Nadu BJP president Annamalai's road show for Rajeev Chandrasekhar

MORE IN INDIA
SHOW MORE