മരിച്ചയാളുടെ പേരില്‍ കള്ളവോട്ട്; അന്വേഷണത്തിന് മൂന്നംഗസമിതി

പത്തനംതിട്ടയില്‍ മരിച്ച ആളിന്‍റെ പേരില്‍ വോട്ട് ചെയ്ത സംഭവം സബ് കലക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗസമിതി അന്വേഷിക്കും. ആറുവര്‍ഷം മുന്‍പ് മരിച്ച ആളുടെ പേര് വോട്ടര്‍ പട്ടികയില്‍ വന്നത് ഗുരുതരവീഴ്ചയെന്ന് കലക്ടര്‍ പറഞ്ഞു. വീഴ്ച പറ്റിയത് ബിഎല്‍ഒയ്ക്കെന്ന് സംശയം. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നാണ് എഫ്ഐആര്‍. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ശുഭാനന്ദന്‍, ബിഎല്‍ഒ അമ്പിളി എന്നിവരാണ് ഗൂഢാലോചന നടത്തിയത്.

ആറു വര്‍ഷം മുൻപ് മരിച്ച കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി. ഇതിനായി വാര്‍ഡ് അംഗവും ബൂത്ത് ലെവല്‍ ഓഫിസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് സംഭവം. 

Fake vote in Pathanamthitta; three member committee will investigate