സമുദ്രനിരപ്പില്‍ നിന്ന് 2727 മീറ്റര്‍ ഉയരത്തിൽ വിവാഹപ്പന്തല്‍, ഐസ് ക്യൂബിനുള്ളിൽ വധു: ഇത് മഞ്ഞുമ്മേല്‍ വിവാഹം

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും ആഡംബര പ്രീ വെഡിങ് ആഘോഷത്തെ വെല്ലുന്നൊരു വിവാഹം നടന്നു. ഇവിടെങ്ങുമല്ല അങ്ങ് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു മഞ്ഞുമലയില്‍. ഐസ് ക്യൂബിനുള്ളില്‍ പ്രത്യക്ഷപ്പെട്ട വധു, വായുവില്‍ ചിറകുവിരിച്ച് പൊങ്ങിപ്പറന്ന  മനുഷ്യ പറവ. വ്യത്യസ്തതകള്‍ കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിച്ച  വിവാഹമായിരുന്നു റേസര്‍ ഡാരന്‍ ല്യൂയിങ്ങിന്റെയും ലൂസി ല്യൂയിങ്ങിന്റെയും. സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ സമുദ്രനിരപ്പില്‍ നിന്ന് 2727 മീറ്റര്‍ ഉയരത്തിലായിരുന്നു സ്വര്‍ഗീയ വിവാഹപ്പന്തല്‍. 

ആഘോഷത്തിന് മോടികൂട്ടിയ സംഗീതസദസിലുമുണ്ടായിരുന്നു  പ്രത്യേകത.  ഐസുകൊണ്ട് ആവരണം തീര്‍ത്ത വയലിനുകള്‍. സല്‍ക്കാരത്തിനായുള്ള മധുരപാനീയമെത്തിയത് ഐസിന്റെ കവചത്തോടെയുള്ള തട്ടില്‍. അതിഥികള്‍ക്കായുള്ള ഇരിപ്പിടങ്ങളിലും മഞ്ഞിന്റെ സ്പര്‍ശം‌. ഇ‌തെല്ലാമുണ്ടായിരുന്നെങ്കിലും കാണികളുടെ കണ്ണുടക്കിയതാകട്ടെ വരന്റെയും വധുവിന്റെയും പ്രണയനിമിഷങ്ങള്‍ പകര്‍ത്താനൊരുക്കിയ ഐസ് ക്യൂബ് ആകൃതിയിലെ ഫോട്ടോ ബൂത്തിലാണ്.

മഞ്ഞുവീഴ്ചയും ശീതക്കാറ്റും മറികടന്ന്ചുരുങ്ങിയ ദിവസം കൊണ്ടാണ് ഐസ് വെഡിങ്ങിനായുള്ള വേദി ഒരുക്കിയത്. ഇന്ത്യന്‍ വിവാഹാഘോഷങ്ങളേക്കാള്‍ പ്രൗഢമായി നടന്ന മഞ്ഞുമ്മേല്‍ വിവാഹം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

Inside Couple's Wild Snow Globe Wedding with Giant Ice Blocks and Flying Performers in Switzerland