കോവിഡിനൊപ്പം ചുട്ടുപൊള്ളുന്ന ചൂടും; ഡൽഹിയിൽ ഓറഞ്ച് അലർട്ട്; ജാഗ്രത

കോവിഡിന് പിന്നാലെ പൊള്ളുന്ന ചൂടും ഉത്തരേന്ത്യയിലെ ജനജീവിതം ദുസ്സഹമാക്കുന്നു. 46 ഡിഗ്രി താപനിലയാണ്  ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കോവിഡ് മഹാമാരിയെ എങ്ങനെയെങ്കിലും മറികടക്കാനുള്ള ശ്രമം ഒരുവശത്ത്.. ഇതിനിടയിലാണ് കനത്ത ചൂടും ഇവരുടെ  മുകളില്‍ വടിവാള്‍ പോലെ നില്‍ക്കുന്നത്...ചുട്ടുപൊള്ളുകയാണ് ഉത്തരേന്ത്യ. കൃത്യസമയത്ത് കുടിവെള്ളം പോലും ഈ കുരുന്നുകള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം

ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനനില രേഖപ്പെടുത്തിയത് ഇന്നലെയാണ് ഉംപുന്‍ ചുഴലിക്കാറ്റിന് ശേഷമാണ് വേനല്‍ക്കാല താപനില ഉയര്‍ന്നത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ കഠിന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്