1400 കോളജുകളിൽ ഗാന്ധി പ്രതിമ സ്ഥാപിക്കും; നടപടിയുമായി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിലെ 1400 കോളജുകളിൽ മഹാത്മാഗാന്ധിയുടെ പ്രതിമകൾ സ്ഥാപിക്കാനൊരുങ്ങി കോൺഗ്രസ് സർക്കാർ. വിദ്യാഭ്യാസ മന്ത്രി ജിത്തു പട്‌വാരിയാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ഗാന്ധിയുടെ പ്രധാന്യത്തെ യുവജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ തീരുമാനം.

ഒരു വർഷത്തിനുള്ളിൽ 1400 കോളേജുകളിൽ മഹാത്മാഗാന്ധിയുടെ പ്രതിമകൾ സ്ഥാപിക്കാനാണ് പദ്ധതി. 300 കോളജുകളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറയുന്നു. രാജ്യത്ത് പ്രചരിക്കുന്ന ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ രാജ്യത്തെ യുവതലമുറ അറിഞ്ഞിരിക്കണമെന്നും ജിത്തു പട്‌വാരി വ്യക്തമാക്കി.