ഹൈക്കമാന്‍ഡ് നിര്‍ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല

എ.ഐ.സി.സി നിർദേശം വരാത്തതിനെത്തുടർന്ന് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല. ഇന്ന് വീണ്ടും ചുമതലയേൽക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, എ.ഐ.സി.സി നിർദേശം വന്നില്ല. അതുവരെ ആക്ടിങ് പ്രസിഡന്റായി എം.എം.ഹസൻ തന്നെ തുടരും. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് കാത്തിരിക്കാനാണ് എഐസിസി നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഹസൻ തുടരട്ടെയെന്ന നിർദേശിക്കാനുള്ള സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

The High Command did not pass the instructions; K. Sudhakaran did not return to the post of cheif