മനക്കണക്കുകള്‍ യുഡിഎഫിനു അനുകൂലമോ ?

counterpoll4.jpg
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ കനത്ത പോരാട്ടമെന്ന് കെ.പി.സി.സി അവലോകന യോഗത്തിന്‍റെ വിലയിരുത്തല്‍. കണ്ണൂര്‍, പാലക്കാട്, മാവേലിക്കര, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ കനത്ത മല്‍സരത്തെ അതിജീവിച്ച് ജയിക്കും. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് കെ.മുരളീധരന്‍ ജയിക്കുമെന്നും യോഗം വിലയിരുത്തി.  നാട്ടിക, പുതുക്കാട് നിയമസഭ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ലീഡ് ലഭിക്കും. ബാക്കിയിടങ്ങളില്‍ മുരളീധരന് ലീഡ്. കാന്തപുരം എ.പി സുന്നി വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും. സുരേഷ് ഗോപി തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ രണ്ടാമത് വന്നേക്കാം. ബാക്കിയെല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തുപോകുമെന്നും യോഗം വിലയിരുത്തി. ആറ്റിങ്ങലില്‍ എസ്.എന്‍.ഡി.പി വോട്ട് അടൂര്‍ പ്രകാശിന് അനുകൂലം. മനക്കണക്കുകള്‍ യുഡിഎഫിനു അനുകൂലമോ ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം 

MORE IN BREAKING NEWS
SHOW MORE