നുസ്രത്ത് ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം; നിഷേധിച്ച് കുടുംബം; ആശുപത്രി വിട്ടു

ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ആശുപത്രി വിട്ടു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് നുസ്രത് ആശുപത്രിയിലായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തോടടുത്ത് വൃത്തങ്ങൾ പറഞ്ഞു. 

നുസ്ത്രത്തിന് ആസ്തമയുണ്ടെന്ന് കുടുംബം പറയുന്നു. എന്നാൽ നുസ്ത്രത്തിന്റെ മെഡിക്കൽ റെക്കോർഡ് പരിശോധിച്ച ഡോക്ടർമാർ നൽകുന്നത് അമിത മരുന്നുപയോഗത്തെക്കുറിച്ചുള്ള സൂചനയാണ്. ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് നുസ്രത് ജഹാൻ ആശുപത്രി വിട്ടു.

നുസ്രത് ആശുപത്രിയിലായി എന്ന വാർത്ത പരന്നപ്പോൾത്തന്നെ മയക്കു മരുന്നിന്റെയോ, ഉറക്ക ഗുളികയുടെയോ അമിതോപയോഗം മൂലമുണ്ടായ അലർജി കാരണമാണ് നുസ്രത് ചികിൽസ തേടിയത് എന്ന തരത്തിലുള്ള ആരോപണങ്ങൾ പ്രചരിച്ചിരുന്നു.