സംഘര്‍ഷഭരിതമായി മൂന്നാംഘട്ട വോട്ടെടുപ്പ്

loksabha-election
SHARE

യു.പിയിലും ബംഗാളിലും ‌സംഘര്‍ഷഭരിതമായിരുന്നു  മൂന്നാംഘട്ട വോട്ടെടുപ്പ്. മൂര്‍ഷിദാബാദില്‍ തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി  സ്ഥാനാര്‍ഥിയുംതമ്മില്‍ ഏറ്റുമുട്ടി. സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലീമിനെ പൊലീസ് തടഞ്ഞു. ഉത്തര മാള്‍ഡയില്‍ പെട്രോള്‍ ബോംബാക്രമണമുണ്ടായി. ടിഎംസി  പ്രവര്‍ത്തകരും പൊലീസും തന്നെയും വോട്ടര്‍മാരെയും ഭീഷണിപ്പെടുത്തിയതായി സലിം. 

പ്രചാരണത്തിനിടെ ബംഗാളില്‍ പലയിടങ്ങളില്‍ ടി.എം.സി, ബി.ജെ.പി, സി.പി.എം സംഘര്‍ഷമുണ്ടായിരുന്നു.  മേഖലയിലേക്ക് വികസനമെത്തുനില്ലെന്ന് ആരോപിച്ച് മാള്‍ഡയിലെ സ്ത്രീകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് രാജ്ദൗല്‍ ബൂത്തിന് സമീപം പ്രതിഷേധിച്ചു.  ഉത്തര്‍ പ്രദേശിലെ സംഭാലില്‍ തര്‍ക്കത്തിനൊടുവില്‍ സമാജ് വാദി പാര്‍ട്ടിപ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. 

മെയിന്‍പുരിയില്‍ എസ്.പി പ്രവര്‍ത്തകരെയും നേതാക്കളെയും ബി.ജെ.പിയും പൊലീസും പൂട്ടിയിട്ടെന്ന്  അഖിലേഷ് യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. 

MORE IN INDIA
SHOW MORE